10 ജില്ലകളിലേക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ബിജെപി

single-img
19 January 2020

തിരുവനന്തപുരം: ബിജെപി സംസ്ഥാനത്തെ പത്ത് ജില്ലകളിലേക്കുള്ള അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. ബിജെപി സംസ്ഥാനത്തെ 10 ജില്ലകളില്‍ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് വിവി രാജേഷ്, കോഴിക്കോട് വി കെ സജീവന്‍ , പാലക്കാട് ഇ കൃഷ്ണദാസ്, പത്തനംതിട്ടയില്‍ അശോകന്‍ കുളനട എന്നിവര്‍ ജില്ലാ പ്രസിഡന്റുമാരായി തുടരും.

കൊല്ലത്ത് ബി ബി ഗോപകുമാര്‍, ആലപ്പുഴയില്‍ എന്‍ വി ഗോപകുമാര്‍, ഇടുക്കിയില്‍ കെ എസ് അജി, മലപ്പുറത്ത് രവി തേലത്ത്, വയനാട്ടില്‍ സജി ശങ്കര്‍ എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാര്‍.
കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, കോട്ടയം എന്നി നാല് ജില്ലകളുടെ കാര്യത്തില്‍ ഇപ്പോഴും സമവായം ഉണ്ടായിട്ടില്ല. സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകും. ഇതിന് ശേഷമാകും ഈ നാലുജില്ലകളിലേക്കുള്ള പ്രസിഡന്റുമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.