ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് അമ്പതോളം പേര്‍ക്ക് പരിക്ക്

single-img
19 January 2020

പാലക്കാട്: പാലക്കാട് നടത്തിയ ചാരിറ്റി ഫുട്‌ബോള്‍ മത്സര ഗ്യാലറി തകര്‍ന്ന് വീണ് അന്‍പതോളം പേര്‍ക്ക് പരുക്ക്.മരിച്ചുപോയ ഫുട്‌ബോളര്‍ ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി നടത്തിയ ചാരിറ്റി ഫുട്‌ബോള്‍ മത്സരത്തിന്റെ ഗ്യാലറിയാണ് തകര്‍ന്നുവീണത്.

ഐഎംവിജയന്‍ൃ-ബൈചൂങ് ബൂട്ടിയ എന്നിവരുടെ നേതൃത്വത്തിലാണ് ഫുട്‌ബോള്‍ മത്സരം നടക്കാനിരുന്നത്.ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. അപകടം കണക്കിലെടുത്ത് മത്സരം ഉപേക്ഷിച്ചതായി സംഘാടകര്‍ അറിയിച്ചു.