ചിലർക്ക് ഇപ്പോഴും പോലീസ് ആണെന്നാണ് വിചാരം; സെന്‍കുമാറിനെതിരെ വെള്ളാപ്പള്ളി

single-img
18 January 2020

തിരുവനന്തപുരത്തുനടന്ന പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ മുൻ പോലീസ് മേധാവി ടിപി സെൻകുമാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. ചിലർക്ക് ഇപ്പോഴും പോലീസ് ആണെന്നാണ് വിചാരമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാനുള്ള ധൈര്യമില്ല, ആരോപണങ്ങളുടെ ശരിയായ സ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ ടി പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും സെന്‍കുമാറിന്‍റെ പെരുമാറ്റത്തെ അപലപിച്ച് കെയുഡബ്ല്യുജെ രംഗത്തെത്തുകയും ചെയ്തിരുന്നു.