വിഭജനനയം പറഞ്ഞ് ആളുകളെ ബ്രെയിന്‍വാഷ് ചെയ്യുന്ന സമയംകൊണ്ട് പ്രളയബാധിതരെ സന്ദര്‍ശിക്കൂ; അമിത്ഷായ്ക്ക് എതിരെ സിദ്ധരാമയ്യ

single-img
18 January 2020

ബെംഗളുരു: വിഭജനനയം പറഞ്ഞ് ജനങ്ങളെ ബ്രെയിന്‍വാഷ് ചെയ്യുന്ന നേരം കൊണ്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ദയവ് ചെയ്ത് പ്രളയബാധിത പ്രദേശങ്ങളെ സന്ദര്‍ശിക്കണമെന്ന് ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.പ്രളയബാധിത പ്രദേശങ്ങളില്‍ കേന്ദ്രം അനുവദിച്ച ഫണ്ട് മതിയോ എന്നതിനെ കുറിച്ച് എന്തുകൊണ്ടാണ് അമിത്ഷാ അന്വേഷണം നടത്താത്തത്.
5000 കോടിയുടെ നാശനഷ്ടം നിങ്ങള്‍ തന്നെ കണക്കാക്കിയിട്ടും 1,870 കോടി മാത്രമാണ് അനുവദിച്ചത്.

ബാക്കി തുക എപ്പോള്‍ തരാനാണ് ഉദ്ദേശിച്ചിരിക്കുന്നത്? സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍സി നടപ്പിലാക്കുമ്പോഴേക്കും എന്തെങ്കിലും അവശേഷിക്കുമോ? ‘സിദ്ധരാമയ്യ ചോദിച്ചു.അതേസമയം മംഗളുരുവില്‍ പൗരത്വഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങള്‍ക്കിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം സമഗ്രമായി അന്വേഷിക്കണമെന്നും മുന്‍മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ബി.ജെ.പി ജനാധിപത്യത്തേയും ഭരണഘടനയേയും ബഹുമാനിക്കുന്നില്ലേയെന്നും സിദ്ധരാമയ്യ ചോദിച്ചു.ഇന്ന് വൈകീട്ട് പൗരത്വഭേദഗതി അനുകൂല റാലിയില്‍ പങ്കെടുക്കുന്നതിനായി അമിത്ഷാ കര്‍ണാടകയിലെത്തിയിരുന്നു.