രോഗിയായ വീട്ടമ്മയെ കാറിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍

single-img
18 January 2020

അടിമാലി: രോഗിയായ വീട്ടമ്മയെ കാറിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി അടിമാലിയിലാണ് ദേശീയ പാതയോരത്ത് രണ്ട് ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് കാറിനുള്ളില്‍ വീട്ടമ്മയെ കണ്ടെത്തിയത്. അവശനിലയിലായ ഇവരെ ആശുപത്രിയിലെത്തിച്ചു.

വയനാട് സ്വദേശിനി ലൈലാമണിയാണ് ഇവരെന്ന് പോലീസ് തിരിച്ചറിഞ്ഞു. ശരീരം പാതിതളര്‍ന്ന നിലയിലാണ് ഇവരുള്ളതെന്നും പോലീസ് പറഞ്ഞു. വാഹനത്തിന്റെ രജിസ്ട്രര്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വയനാട് സ്വദേശി മാത്യുവിന്റെ കാറാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.