ഷബാന ആസ്മി സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടയിടിച്ചു; പരിക്ക് ഗുരുതരം

single-img
18 January 2020

പ്രശസ്ത നടി ഷബാന ആസ്മി സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടയിടിച്ചു. അപകടത്തിൽ നടിക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് വിവരം. മുംബൈ – പൂനെ എക്‌സ്പ്രസ് ഹൈവേയിലായിരുന്നു അപകടം സംഭവിച്ചത്.

ആ സമയം ജാവേദ് അക്തറും വാഹനത്തിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരിക്കില്ല. മുംബൈയില്‍ നിന്നും പൂനെയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. കാര്യമായി പരിക്കേറ്റ ഡ്രൈവറെയുംഷബാന ആസ്മിയെയും സമീപത്തുള്ള എം ജി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.