രാജ്യത്തെ സാംസ്കാരികമായും ധാര്‍മികമായും ഉയര്‍ത്തുക ലക്‌ഷ്യം; ആര്‍എസ്എസിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് മോഹന്‍ ഭാഗവത്

single-img
18 January 2020

ആര്‍എസ്എസിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും ഇന്ത്യയെ സാംസ്കാരികമായും ധാര്‍മികമായും ഉയര്‍ത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അധ്യക്ഷൻ മോഹന്‍ ഭാഗവത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കായി ഇന്ന് മൊറാദാബാദില്‍ സംഘടിപ്പിച്ച നാല് ദിവസത്തെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് എന്ന സംഘടന എക്കാലത്തും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തോട് ചേര്‍ന്ന് നിന്നായിരിക്കും പ്രവര്‍ത്തിക്കുക. ഇതിലേക്ക് വ്യക്തിതാല്‍പര്യമില്ലാത്ത, രാജ്യത്തെ സേവിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും കടന്നുവരാമെന്നും സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ളവര്‍ സംഘടനയുടെ ഭാഗമാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ചിലരൊക്കെ രാഷ്ട്രീയത്തില്‍ നിന്നും വരുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യ എന്ന രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള 130 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പാർട്ടിയായ ബിജെപിയെ നിയന്ത്രിക്കുന്ന ശക്തി ആര്‍എസ്എസാണെന്ന ആരോപണത്തെയും മോഹന്‍ ഭാഗവത് എതിര്‍ത്തു.