പൗരത്വ നിയമ ഭേദഗതി ഹിന്ദു രാഷ്ട്രം എന്ന സ്വപ്നത്തിലേക്കുള്ള ബിജെപിയുടെ ആദ്യപടി: പ്രശാന്ത് ഭൂഷണ്‍

single-img
18 January 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെയും യുഎപിഎക്കെതിരെയും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രം ആക്കുക എന്ന സ്വപ്നത്തിലേക്കുള്ള ബിജെപിയുടെ ആദ്യ പടിയാണ് പൗരത്വഭേദഗതി നിയമം, അതുപോലെ തന്നെ വ്യക്തികളെ പോലും തീവ്രവാദികളായി മുദ്രകുത്തി തടവിലാക്കാന്‍ കഴിയുന്നതാണ് പുതിയ യുഎപിഎ ഭേദഗതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎപിഎ ചുമത്തി കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട അലനെയും താഹയെയും വിട്ടയക്കണമെന്നും യുഎപിഎ നിയമത്തിനെതിരെ നിയമ സഭ പ്രമേയം പാസ്സാക്കണമെന്നും ആവശ്യപെട്ട് പീപ്പിള്‍ യുണൈറ്റഡ് എഗനിസ്റ്റ് യുഎപിഎ സംഘടിപ്പിച്ച യുഎപിഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍. പുതുവൈപ്പിനിൽ 144 പ്രഖ്യാപിച്ച നടപടി നിയമ വിരുദ്ധമാണെന്നും ആളുകൾ സമാധാന പരമായ സമരം ആണ് നടത്തുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.