നിര്‍ഭയാ കേസ്; പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന് ഇന്ദിരാജെയ്‌സിങ്, രൂക്ഷ വിമര്‍ശനവുമായി നിര്‍ഭയയുടെ മാതാവ്

single-img
18 January 2020

ദില്ലി: നിര്‍ഭയാ കേസിലെ പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന് സുപ്രിംകോടതി അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങിന്റെ പ്രസ്താവനക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി മാതാവ് ആശാദേവി. പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കെയാണ് ഇന്ദിരാജെയ്‌സിങ് വിവാദ പ്രസ്താവന നടത്തിയത്. നിര്‍ഭയയുടെ മാതാവിന്റെ വേദന താന്‍ മനസിലാക്കുന്നു. അവര്‍ക്കൊപ്പമാണ് തങ്ങളുള്ളത്. എന്നാല്‍ വധശിക്ഷയ്ക്ക് എതിരാണ് തന്റെ നിലപാടെന്നും ഇന്ദിരാ ജെയ്‌സിങ്ങ് പറഞ്ഞു.

രാജീവ്ഗാന്ധി വധക്കേസില്‍ സോണിയ നളിനിക്ക് മാപ്പുനല്‍കിയ പോലെ ആശാദേവിയും പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്നാണ് തനിക്ക് ആവശ്യപ്പെടാനുള്ളതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇന്ദിരാജെയ്‌സിങ്ങിനെ പോലെയുള്ളവര്‍ പീഡകരെ പിന്തുണച്ചാണ് ജിവിതമാര്‍ഗം കണ്ടെത്തുന്നത്. ഇവരെ പോലുള്ളവര്‍ ഉള്ളതുകൊണ്ടാണ് ഇരകള്‍ക്ക് നീതി കിട്ടാത്തതെന്നും ആശാദേവി പ്രതികരിച്ചു.