നിര്‍ഭയാ കേസ്; പ്രതി പവന്‍ഗുപ്തയുടെ ലീവ് പെറ്റീഷന്‍ സുപ്രിംകോടതി 20ന് പരിഗണിക്കും

single-img
18 January 2020

ദില്ലി: നിര്‍ഭയകേസ് പ്രതി പവന്‍ ഗുപ്തയുടെ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ജനുവരി 20ന് പരിഗണിക്കുമെന്ന് സുപ്രിംകോടതി. സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെറ്റീഷന്‍ നല്‍കിയിരിക്കുന്നത്. നേരത്തെ ഇതേ പരാതിയുമായി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പവന്‍ സുപ്രിംകോടതിയെ  സമീപിച്ചിരിക്കുന്നത്.അതിനിടെ നാലുപ്രതികളുടെയം വധശിക്ഷ നടപ്പാക്കാന്‍ മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ് ദല്‍ഹി പാട്യാല ഹൗസ് കോടതി. ഫെബ്രുവരി ഒന്നിന് രാവിലെ ആറ്മണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുക.