കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്; ‘കൂടത്തായി’ ചാനൽ പരമ്പരക്കെതിരെ മന്ത്രി ജി സുധാകരൻ

single-img
18 January 2020

കോഴിക്കോട് ജില്ലയിൽ നടന്ന കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി ചാനലിൽ വരുന്ന സീരിയൽ കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.

ഒരു ടിവി ചാനലിൽ കൂടത്തായി കേസിനെ കുറിച്ചുള്ള സീരിയൽ കാണാനിടയായി എന്നും അതിൽ കൊലപാതങ്ങൾക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നത് എന്നും ആലപ്പുഴയിൽ മംഗളം സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി പറഞ്ഞു.

വിഷയത്തിൽ കോടതിയിൽ കേസ് നടക്കുമ്പോൾ ഇവ ഇതുപോലെ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൂടത്തായിയെ ആസ്പദമാക്കി സിനിമകളും സീരിയലുകളും പ്രഖ്യാപിച്ചു എങ്കിലും കൂടത്തായി എന്ന പേരില്‍ ഗിരീഷ് കോന്നിയുടെ സംവിധാനത്തിൽ ശ്രീകണ്ഠന്‍ നായരുടെ തിരക്കഥയിൽ പരമ്പര ആരംഭിച്ചിരുന്നു.