പ്രതിഷേധക്കാര്‍ക്ക് കത്തിക്കാന്‍ അമേരിക്ക, ബ്രിട്ടന്‍, ഇസ്രയേല്‍ രാജ്യങ്ങളുടെ പതാകകള്‍; നിര്‍മ്മിക്കാന്‍ ഇറാനില്‍ ഫാക്ടറികള്‍

single-img
18 January 2020

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനായി അമേരിക്ക, ബ്രിട്ടന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ പതാക നിര്‍മ്മിക്കുന്ന വലിയ ഫാക്ടറികള്‍ തന്നെ ഇറാനില്‍ പ്രവര്‍ത്തിക്കുന്നു. ഏതാനും ആഴ്ചകളായി പ്രതിഷേധങ്ങള്‍ വര്‍ദ്ധിച്ചതോടെ ഫാക്ടറിയില്‍ നിന്നും കത്തിക്കാനായി കൊടികളുടെ വില്‍പ്പന വന്‍തോതില്‍ കൂടുകയും ചെയ്തു.

പാശ്ചാത്യ വിദേശരാജ്യങ്ങളുടെ ആയിരക്കണക്കിന് പതാകകളാണ് വര്‍ഷംതോറും ഇവിടെ നിര്‍മ്മിക്കുന്നത്. അമേരിക്ക, യുകെ, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ക്ക് എതിരായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന ഇറാനില്‍ ഈ രാജ്യങ്ങളുടെ ദേശീയ പതാക കത്തിക്കുന്നത് പതിവ് കാഴ്ചയാണ്. ഇറാന്‍റെ പരമോന്നത നേതാവ് അയാത്തൊള്ളാ ഖമനേനിയുടെ ജന്മസ്ഥലമായ ഖമനേനി നഗരത്തിലാണ് പതാക നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

പുരുഷന്‍മാരും, സ്ത്രീകളും ഒരേപോലെ ജോലി ചെയ്യുന്ന ഫാക്ടറിയില്‍ 1.5 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റ് പതാകയാണ് വര്‍ഷത്തില്‍ പുറത്തിറക്കുന്നത്. മനുഷ്യരുടെ കരങ്ങള്‍ കൊണ്ടുതന്നെ നിര്‍മ്മിക്കുന്നവയാണ് ഈ പതാകകള്‍.