ക്രിസ്ത്യന്‍ പള്ളികളിലെ തര്‍ക്കം; സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഇടപെടില്ല,മരിച്ചവരോടുള്ള ആനാദരവ് അംഗീകരിക്കില്ലെന്നും സുപ്രിംകോടതി

single-img
18 January 2020

ദില്ലി: മലങ്കര സഭയിലെ പള്ളികളില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി. മരണപ്പെട്ടവരോട് അനാദരവ് കാണിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ഏത് വൈദികനാണ് അന്തിമ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത് എന്ന കാര്യം കോടതിയുടെ വിഷയമല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 2017ലെ വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്ട്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു കോടതി.

മൃതദേഹം സംസ്‌കരിക്കു്‌നനത് തടഞ്ഞത് മനുഷ്യാവകാശ ലംഘനമാണെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറഞ്ഞു. സാമുഹ്യവും മതപരവുമായ പ്രത്യാഘാതങ്ങളാണ് ഇത് ഉണ്ടാക്കുക. ക്രൈസ്തവരില്‍ നിന്ന് ഒരുവിഭാഗത്തില്‍ നിന്ന് പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും സത്യവാങ്മൂലം പറഞ്ഞു.