ഡല്‍ഹി സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി; സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

single-img
18 January 2020

നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അതൃപ്തിയെ തുടർന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഡൽഹിയിലെ സോണിയയുടെ വസതിക്ക് മുന്നിലാണ്പട്ടീല്‍ നഗര്‍, കാരവാള്‍ നഗര്‍ മണ്ഡലങ്ങളിലെ പ്രവർത്തകർ മുദ്രാവാക്യങ്ങള്‍ മുഴക്കി എത്തിയത്.

ഈ മണ്ഡലങ്ങളിൽ അരവിന്ദ് സിംഗ്, ഹര്‍മന്‍ സിംഗ് എന്നിവര്‍ക്ക് ടിക്കറ്റ് നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. പ്രതിഷേധക്കാര്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്‍ തടയുകയും ചെയ്തു. എന്നാൽ പാര്‍ട്ടിയുടെ അന്തിമ സ്ഥാനാര്‍ത്ഥിപട്ടികയാണ് ഇപ്പോള്‍ പുറത്ത് വിട്ടതെന്നും ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും സുഭാഷ് ചോപ്ര പറഞ്ഞു.അടുത്ത മാസം 8നാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.