മൂന്ന് സംസ്ഥാനങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭങ്ങളിൽ നേതൃത്വം നൽകാൻ കഴിഞ്ഞു; വിലയിരുത്തലുമായി സിപിഎം കേന്ദ്ര കമ്മിറ്റി

single-img
18 January 2020

പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള മൂന്ന് സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍,ത്രിപുര,കേരളം എന്നിവിടങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതായി തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം കേന്ദ്രകമ്മറ്റിയുടെ വിലയിരുത്തൽ. മറ്റുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന സമരങ്ങളെ പാര്‍ട്ടി പിന്തുണയ്ക്കുന്നതിനും കേന്ദ്രകമ്മറ്റിയില്‍ തീരുമാനമെടുത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലപാടുള്ള മറ്റ് പാര്‍ട്ടികളുമായും സംഘടനകളുമായും ചേര്‍ന്ന് സമരം ശക്തമാക്കുന്നതിനും കേന്ദ്രകമ്മറ്റിയില്‍ ധാരണയായി. അതേപോലെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ വിജയിപ്പിക്കുന്നതിന് പാര്‍ട്ടി തീരുമാനിച്ചു.

ജെഎന്‍യു ഉൾപ്പെടെയുള്ള സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും സിപിഎം കേന്ദ്രകമ്മറ്റി വിലയിരുത്തി.