പൗരത്വം അവകാശംമാത്രമല്ല സമൂഹത്തോടുള്ള ഉത്തരവാദിത്തം കൂടിയാണ്: ചീഫ് ജസ്റ്റിസ്

single-img
18 January 2020

ദില്ലി: പൗരത്വം ജനങ്ങളുടെ അവകാശംമാത്രമല്ല സമൂഹത്തോടുള്ള ഉത്തരവാദിത്തം കൂടിയുണ്ടെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ.നാഗ്പൂരിലെ യൂനിവേഴ്‌സിറ്റി കൊണ്‍വൊക്കേഷനിലാണ് അദേഹത്തിന്റെ പ്രസ്താവന. ‘ചില വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അങ്ങേയറ്റം വാണിജ്യചിന്താഗതിക്കാരായി മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ബുദ്ധിയും സ്വഭാവവും വികസിപ്പിക്കുക എന്താണ് വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം.സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്താണെന്നത് നാം അഭിസംബോധന ചെയ്യേണ്ട പ്രധാന വിഷയമാണ്.

സര്‍വകലാശാലകള്‍ ഒരു പ്രൊഡക്ഷന്‍ യൂനിറ്റിന്ഞറെ അസംബ്ലിലൈന്‍ പോലെ പ്രവര്‍ത്തിക്കേണ്ട ഒന്നല്ലെന്നും അദേഹം അഭിപ്രായപ്പെട്ടു.സജീവമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പൗരനാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. പൗരത്വം അവകാശങ്ങള്‍ നല്‍കുന്നതിന് തുല്യമായി തന്നെ സമൂഹത്തിനോടുള്ള കടമകളും പൗരന് നല്‍കുന്നുവെന്നും അദേഹം പറഞ്ഞു. പൗരത്വഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹം വന്‍ പ്രക്ഷോഭങ്ങള്‍ നയിക്കുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന ഗൗരവമര്‍ഹിക്കുന്നു.