പൗരത്വനിയമ ഭേദ​ഗതി; മോദിയ്ക്ക് പിന്തുണയുമായി 42000 പോസ്റ്റ് കാർഡുകൾ അയച്ച് ബിജെപി പ്രവര്‍ത്തകര്‍

single-img
18 January 2020

പൗരത്വനിയമ ഭേദ​ഗതിയ്ക്കും കേന്ദ്ര സർക്കാരിനും പിന്തുണ അറിയിച്ച് 42000 പോസ്റ്റ് കാർഡുകൾ പ്രധാനമന്ത്രിക്ക് അയച്ചതായി വഡോദരയിലെ ബിജെപി പ്രവർത്തകർ.ജനങ്ങളിൽ നിന്നും ശേഖരിച്ച പോസ്റ്റ് കാർഡുകൾ പ്രധാനമന്ത്രിക്ക് അയയ്ക്കുന്നതിന് മുമ്പ് പ്രാദേശിക പോസ്റ്റ് ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ റാലിയും സംഘടിപ്പിച്ചിരുന്നു.

കേന്ദ്ര മന്ത്രിസഭയ്ക്കും പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾക്കും അഭിനന്ദനവും നന്ദിയും അറിയിക്കാനുള്ള നീക്കമാണിതെന്ന് റാലിക്ക് നേതൃത്വം നൽകിയ ലോക്സഭാ എംപി രജ്ഞനാ ഭട്ട് അറിയിച്ചു. ”ജനങ്ങളോട് പൗരത്വ നിയമ ഭേദ​ഗതിയെ അനുകൂലിക്കുന്ന‌തിനുള്ള പോസ്റ്റ് കാർഡുകൾ പൂരിപ്പിച്ചു നൽകാൻ പറയാതെ തന്നെ സ്വമേധയാ മുന്നോട്ട് വരികയായിരുന്നു.

കൂടുതൽ ആളുകളും പ്രധാനമന്ത്രിയോടുള്ള അവരുടെ സ്നേഹവും പിന്തുണയും അറിയിക്കുന്നതിനുള്ള അവസരമായിട്ടാണ് ഇത് കണ്ടത്. ഇന്ന് മാത്രം 42000 പോസ്റ്റുകൾ അയച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഇരുപതിനായിരത്തോളം ആളുകൾ പോസ്റ്റ് കാർ‍ഡുകൾ പിന്നീട് അയക്കാമെന്ന് പറഞ്ഞിരിക്കുകയാണ്.” രജ്ഞൻ ഭട്ട് പറയുന്നു.