സ്ഥലവും തിയതിയും രാഹുലിന് തീരുമാനിക്കാം; പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സംവാദത്തിന് തയ്യാറെന്ന് അമിത് ഷാ

single-img
18 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനുള്ള സ്ഥലവും തിയതിയും രാഹുലിന് തീരുമാനിക്കാം. കേന്ദ്രമന്ത്രിയായ പ്രഹ്ളാദ് ജോഷി രാഹുലിന്റെ ചോദ്യങ്ങൾക്ക് മറുപടി തരുമെന്ന് അമിത് ഷാ കര്‍ണാടകത്തില്‍ പറഞ്ഞു.

രാജ്യത്തെ പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ ദളിത്‌ വിരുദ്ധരാണ്. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ മുഴങ്ങിയത് രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ്. ഇനി ഇന്ത്യയിൽ എവിടെയും ഈ മുദ്രാവാക്യങ്ങൾ ഉയരാൻ അനുവദിക്കില്ല. മുൻപ് പാകിസ്ഥാനിൽ 30% ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോള്‍ 3% ആയി ചുരുങ്ങി. ഈ ന്യൂനപക്ഷങ്ങളെ പാകിസ്ഥാന്‍ കൊന്നൊടുക്കിയതായും അമിത് ഷാ പറ‌ഞ്ഞു.