ഗവർണർ ബിജെപി സംസ്ഥാന പ്രസിഡന്‍റിനെ പോലെ പെരുമാറുന്നു: രമേശ് ചെന്നിത്തല

single-img
17 January 2020

പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയതില്‍ വിമർശനം ഉന്നയിച്ച ഗവർണർ ബിജെപി സംസ്ഥാന പ്രസിഡന്‍റിനെ പോലെ പെരുമാറുന്നു എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നിച്ച സംയുക്ത സമരത്തിന്‍റെ കടയ്ക്കൽ കത്തിവച്ചത് മുഖ്യമന്ത്രിയാണെന്നും ഹർജി പരിഗണിക്കുമ്പോൾ സുപ്രീം കോടതി പൗരത്വ നിയമ ഭേദഗതിയെ ചവറ്റുകൊട്ടയിൽ തള്ളുമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന മുഖ്യമന്ത്രിയും താനുമടക്കം ആരും ഭരണഘടനയ്ക്ക് മുകളിലല്ല. ഗവർണർ ആയ തന്നോട് ആലോചിക്കാതെ കേന്ദ്രനിയമത്തിനെിതരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ പോയത് ശരിയായില്ല എന്ന് ഗവർണർ വിമർശനം ഉന്നയിച്ചിരുന്നു.