‘പേഴ്സണല്‍ ഡാറ്റ പ്രൊ ട്ടക്ഷന്‍ ബില്‍’; സോഷ്യല്‍ മീഡിയയില്‍ തിരിച്ചറിയല്‍ രേഖയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നിയമം

single-img
17 January 2020

ജനങ്ങൾ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവയ്ക്ക് ഉപയോക്താക്കളെ തിരിച്ചറിയാനുള്ള സ്വയം സംവിധാനമായ അപ്‌ഡേഷൻ ചെയ്യേണ്ടി വരുന്ന രീതിയിൽ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരുന്നു. അതോടുകൂടി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ തിരിച്ചറിയല്‍ അടയാളം, അല്ലെങ്കില്‍ രേഖകള്‍ നല്‍കേണ്ടിവരും

‘പേഴ്സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019’ അനുസരിച്ചായിരിക്കും കേന്ദ്ര സർക്കാർ ഇത്തരം ഒരു സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാര്‍ത്ത, അപകടകരമായ ഉള്ളടക്കങ്ങള്‍, വസ്തുതയില്ലാത്ത വിവരങ്ങള്‍, വംശീയ അധിക്ഷേപം, ലിംഗ വിവേചനം എന്നിവ തടയാനാണ് ഇത്തരം ഒരു നീക്കം എന്നാണ് ഐടി മന്ത്രാലയം വ്യക്തമാക്കുന്നത്.

പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ എല്ലാ ഉപയോക്താക്കളും പൊതുവായി ദൃശ്യമാകുന്ന ബയോമെട്രിക് അല്ലെങ്കിൽ‌ ഫിസിക്കൽ‌ ഐഡന്‍റിഫിക്കേഷന് സമാനമായ പരിശോധനയുടെ ദൃശ്യവും ദൃശ്യപരവുമായ അടയാളം നൽകണം . അതുകൊണ്ടുതന്നെ ആധാര്‍ അടക്കമുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കേണ്ടി വരാം.