പെണ്‍കുഞ്ഞിനെ പ്രസവിക്കുമോ എന്ന ആശങ്ക;യുവാവ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കത്തിച്ചു

single-img
17 January 2020

റായ്ബറേലി- ഗര്‍ഭിണിയായ ഭാര്യയെ വെട്ടിനുറുക്കി കത്തിച്ചുകൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റായ്ബറേലിയിലാണ് കൊലപാതകം നടന്നത്.രവീന്ദര്‍ കുമാര്‍(35) ആണ് അറസ്റ്റിലായത്. 27കാരിയായ ഊര്‍മിളയാണ് ഈ ക്രൂരകൃത്യത്തിന് വിധേയയായത്. ജനുവരിനാലിന് നടന്ന സംഭവം ഇന്നലെയാണ് പുറംലോകമറിഞ്ഞത് . ഊര്‍മിളയുടെ മൂത്തമകള്‍ മുത്തശിയുടെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഊര്‍മിളയുടെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്.

ചാരം കണ്ടെടുത്ത പോലീസ് ഡിഎന്‍എ പരിശോധനകള്‍ക്കായി ലഖ്നൗവിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. നേരത്തെ യുവതിയെ കാണാനില്ലെന്ന് അറിയിച്ച് പോലീസുകാര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും രവീന്ദ്രയുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നു.പക്ഷെ യാതൊന്നുംകണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

2011 ല്‍ രവീന്ദ്രയെ വിവാഹം കഴിച്ച ഉര്‍മിളയ്ക്ക് ദമ്പതികള്‍ക്ക് ഏഴ്, പതിനൊന്ന് വയസ്സ് പ്രായമുള്ള രണ്ട് പെണ്‍മക്കളുണ്ട്.രവീന്ദ്രയ്ക്ക് കുടുംബത്തില്‍ ഒരു ആണ്‍കുട്ടിയെ വേണമെന്നും ഉര്‍മിള വീണ്ടും ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുമോയെന്നും സംശയമായിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും പോലീസ് പറഞ്ഞു.ു.മുത്തച്ഛന്‍ കരം ചന്ദ്ര, അമ്മാവന്മാരായ സഞ്ജീവ്, ബ്രിജേഷ് എന്നിവരും അമ്മയുടെ കൊലപാതകത്തില്‍ പങ്കാളികളാണെന്ന് രവീന്ദ്രയുടെ മൂത്ത മകള്‍ മൊഴിനല്‍കി