ഗവർണറെന്ന നിലയിൽ താൻ സംസ്ഥാനത്തിന്റെ അധിപനെന്ന് ആരിഫ് മുഹമ്മദ് ഖാൻ

single-img
17 January 2020

ഗവർണർ സംസ്ഥാന സർക്കാരിന് മീതെയല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണറാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സിഎഎയ്ക്കെതിരെ സർക്കാർ കോടതിയെ സമീപിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ അക്കാര്യം തന്നെ അറിയിക്കുന്നതാണ് മര്യാദയെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സർക്കാരിനെ ഗവർണർ വിമർശിച്ചിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്‍ അതേ നാണയത്തില്‍ മറുപടിയും നല്‍കി. ഗവര്‍ണറുടെ പദവി സര്‍ക്കാരിനു മീതെയല്ലെന്നും ഭരണഘടന വായിച്ചു പഠിക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു.

നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.