നടിയെ ആക്രമിച്ച കേസ്; ദീലീപിന്റെ വിചാരണക്ക് സ്റ്റേയില്ല, ലാബ് റിപ്പോര്‍ട്ട് വരും വരെ ക്രോസ് വിസ്താരത്തിന് വിലക്ക്

single-img
17 January 2020

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വിചാരണക്ക് സ്റ്റേയില്ലെന്ന് സുപ്രിംകോടതി. ദിലീപിന്റെ ഹര്‍ജി പരിഗണിച്ച കോടതി കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചാണ്ഡിഗഡിലെ കേന്ദ്രഫോറന്‍സിക് ലാബില്‍ നിന്ന് റിപ്പോര്‍ട്ട് വരുംവരെ ക്രോസ് വിസ്താരം പാടില്ലെന്ന് നിര്‍ദേശിച്ചു. മൂന്നാഴ്ചയ്ക്കകം ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ക്വട്ടേഷന്‍ അനുസരിച്ച ്അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രധാന തെളിവാണ് ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. കോടതി പരിശോധിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ തനിപ്പകര്‍പ്പാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.