വിവാഹ ദിവസം രാവിലെ സ്വര്‍ണാഭരണങ്ങളും പണവുമായി വധു കാമുകനൊപ്പം മുങ്ങി

single-img
17 January 2020

വിവാഹദിവസം പുലര്‍ച്ചെയോടെ തിരുവനന്തപുരം സീമന്തപുരം സ്വദേശിനിയായ യുവതി തന്റെ വിവാഹത്തിന് കരുതിയ സ്വർണ്ണവും പണവുമായി മുങ്ങി. വിവാഹത്തിന്റെ തലേ ദിവസം സല്‍ക്കാരങ്ങള്‍ക്ക് ശേഷം രാത്രി 11 മണിവരെ യുവതി ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. സമീപത്തെല്ലാം തെരച്ചിൽ നടത്തിയ ശേഷം പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം യുവതി നാട് വിട്ടതായി സംശയിക്കുന്നുവെന്ന് കാണിച്ചുകൊണ്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നൽകി.

വെളുപ്പിന് ഒന്നരയോടെയാണ് വധുവിനെ കാണാതായത്. ഇറങ്ങുന്നതിനിടെ എഴുന്നേറ്റ മാതാവാണ് മകള്‍ വീട്ടിലില്ലെന്ന് ആദ്യം മനസ്സിലാക്കിയത്. വിവാഹത്തിനായി വാങ്ങിവെച്ച 20 പവന്‍ സ്വര്‍ണവും യുവതി കൊണ്ടുപോയതായി വീട്ടുകാരുടെ പരാതിയിൽ പറയുന്നു.