ഹിറ്റ്ലറും മുസ്സോളിനിയും ജനാധിപത്യത്തിന്റെ ഉത്പന്നങ്ങള്‍: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

single-img
17 January 2020

ജർമനിയിലെ മുന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറും ഇറ്റാലിയിലെ സ്വേച്ഛാധിപതിയായിരുന്ന ബെനിറ്റോ മുസ്സോളിനിയും ജനാധിപത്യത്തിന്റെ ഉല്‍പ്പന്നങ്ങളാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടവര്‍ തെരുവുകളെ ജനാധിപത്യ ഫോറമാക്കി മാറ്റുകയും അക്രമത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണെന്നും ദല്‍ഹി റെയ്സീന ഡയലോഗില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേഗതി നിയമം വിവേചനരഹിതമാണെന്നും വ്യത്യസ്ത കാലയളവില്‍ ഇവിടെ താമസിച്ചതിന് ശേഷം പുറത്തുപോയവരെ പൗരന്മാരാകാന്‍ അനുവദിക്കുന്നതാണെന്നും അദ്ദേഹം പറയുകയുണ്ടായി.