നിര്‍ഭയയുടെ അമ്മയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്; താത്പര്യമില്ലെന്ന് ആശാദേവി

single-img
17 January 2020

നിർഭയയുടെ അമ്മ ആശാദേവിയെ രാഷ്ട്രീയത്തിലേക്ക് കോൺഗ്രസ് പാർട്ടിയുടെ ക്ഷണം. നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെസ്ഥാനാർത്ഥിയായി ആശാദേവി മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് ആണ് മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷെ താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആശാദേവി മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂഡല്ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ ആശാദേവിയെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസിലെ ആരോടും താന്‍ സംസാരിച്ചിട്ടില്ല എന്നും തന്റെ മകള്‍ക്ക് നീതിയും കുറ്റവാളികള്‍ക്ക് വധശിക്ഷയുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആശാദേവി പറഞ്ഞു.