20 കാരിയെ ഡാൻസ് ക്ലാസിൽ പീഡിപ്പിച്ചു; കന്നട സിനിമ കോറിയോഗ്രാഫർ അറസ്റ്റിൽ

single-img
17 January 2020

ഡാൻസ് സ്കൂളില്‍ 20 കാരിയായ വിദ്യാർത്ഥിനിയെ പാനീയത്തിൽ മയക്കുമരുന്ന് ചേർത്ത് ബോധം കെടുത്തി പീഡിപ്പിച്ച സംഭവത്തിൽ കന്നട സിനിമാ കോറിയോഗ്രാഫർ പവൻ(28) അറസ്റ്റിൽ. ബെംഗളൂരു നാഗർഭാവിയിലുള്ള ഡാൻസ് സ്കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിചത്.

ഈ മാസം13 ന് രാവിലെ ഇയാൾ പെൺകുട്ടിയെ ഫോണിൽ വിളിക്കുകയും കന്നട സിനിമയിലെ പ്രശസ്ത നടൻ അഭിനയിക്കുന്ന സിനിമയിൽ പ്രധാന റോൾ നൽകാമെന്ന് വ്യാജ വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇതിനായുള്ള ഓഡിഷനില്‍ കുറച്ചു ഫോട്ടോ ഷൂട്ട് ആവശ്യമായിവരുമെന്നുമറിയിച്ചപ്രകാരം ഇയാൾ കാറുമായി പെൺകുട്ടിയുടെ കെങ്കേരിയിലുള്ള വീട്ടിലെത്തി ഡാൻസ് സെന്‍ററിലേയ്ക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു.

തുടര്‍ന്ന് സിനിമയിലെ റോളിന്റെ കാര്യം സംവിധായകൻ സമ്മതിച്ചതായി പെൺകുട്ടിയെ അറിയിക്കുകയും അല്‍പ സമയത്തിനുള്ളിൽ ഫോട്ടോഷൂട്ട് നടത്താമെന്നും പറഞ്ഞു. പിന്നീട് ഇയാള്‍ കൈവശമുള്ള മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിക്കാൻ തുടങ്ങിയതോടെ ഭയന്ന പെൺകുട്ടി ഡാൻസ് സെന്‍ററിലെ വിദ്യാർത്ഥി സുഹൃത്തിനെ ഫോണിൽ വിളിക്കുകയും ഉടനെ എത്തണമെന്നറിയിക്കുകയും ചെയ്തു. പക്ഷേ പവന്‍ പെൺകുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങി വിദ്യാർത്ഥിയെ തിരിച്ച് വിളിക്കുകയും ഫോട്ടോഷൂട്ടുള്ളതിനാൽ അര മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്നറിയിക്കുകയുമായിരുന്നു.

അതിന്ട് ശേഷമാണ് ഇയാൾ മയക്കുമരുന്ന് ചേർത്ത പാനീയം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.സംഭവശേഷം താൻ പീഡിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ പെൺകുട്ടി വീട്ടിലെത്തി സംഭവം രക്ഷിതാക്കളെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.