എംജിആര്‍ ലുക്കിൽ കിടിലൻ മേക്കോവറുമായി അരവിന്ദ് സ്വാമി

single-img
17 January 2020

ദീർഘമായ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി തമിഴകത്ത് മാസ്മരിക പ്രകടനം നടത്തുന്ന അരവിന്ദ് സ്വാമി ഇപ്പോഴിതാ കിടിലൻ മേക്കോവര്‍ നടത്തി വീണ്ടും ആരാധകരെ ഞെട്ടിക്കാനെത്തുന്നു. ജയലളിതയുടെ ബയോ പിക് ആയ തലൈവി എന്ന ചിത്രത്തില്‍ എംജിആര്‍ ആയിട്ടാണ് താരം എത്തുന്നത്.

ശരീരത്തിന്റെ വണ്ണം കുറച്ച് ഫാഷന്‍ ഐക്കണായഎം ജിആറിനെ അതേപോലെ പകർത്തുകയാണ് അരവിന്ദ് സ്വാമി. വിജയ് സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്താണ്. തോഴിയായ ശശികലയായി എത്തുന്നത് മലയാള നടി പ്രിയാമണിയും.