ബിജെപിയും ആര്‍എസ്എസും വോട്ടിന് വേണ്ടി രാജ്യത്തെ ഭിന്നിപ്പിക്കുന്നു: വി ഹനുമന്ത റാവു

single-img
16 January 2020

ബിജെപിയും ആര്‍എസ്എസും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഇന്ത്യയെ ഭിന്നിപ്പിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു. രാജ്യത്ത് അവർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് എന്നും ഹിന്ദു വോട്ടിന് വേണ്ടി ബിജെപി ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും കര്‍ഷകരേയും ഭിന്നിപ്പിക്കുകയാണ്എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രാജ്യത്തെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയായി ഹനുമന്ത് റാവു പ്രതികരിച്ചു.