എന്‍പിആര്‍ കത്ത് താമരശേരി തഹസില്‍ദാര്‍ റദ്ദാക്കി

single-img
16 January 2020

തിരുവനന്തപുരം: എന്‍പിആര്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് അയച്ച കത്ത് താമരശേരി തഹസില്‍ദാര്‍ റദ്ദാക്കി. എന്‍പിആര്‍ എന്നത് അറിയാതെ കടന്നുകൂടിയതാണെന്നും സെന്‍സസ് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും തഹസില്‍ദാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

മുമ്പ് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടിക്രമങ്ങളുമായി മുമ്പോട്ട് പോയതെന്നായിരുന്നു തഹസില്‍ദാര്‍ നേരത്തെ അറിയിച്ചത്. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ വാര്‍ത്താസമ്മേളനം നടത്തി കത്ത് പുറത്ത് വിട്ടതോടെയാണ് ഇത് വിവാദമായത്.