വിദ്യാര്‍ത്ഥിനികളോട് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞ അധ്യാപകന് സസ്‌പെന്‍ഷന്‍

single-img
16 January 2020

തിരുവനന്തപുരം: കൊടുങ്ങല്ലൂര്‍ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപകനെ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്റ് ചെയ്തു.മുസ്ലിം വിദ്യാര്‍ത്ഥിനികളോട് പാകിസ്താനിലേക്ക് പോകാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടതാണ് നടപടിക്ക് കാരണം. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് എതിരെ നടപടിയെടുത്തത്.

അന്വേഷണ വിധേയമായാണ് സ്‌പെന്‍ഷന്‍ എന്ന് അധികൃതര്‍ അറിയിച്ചു. അധ്യാപകന് എതിരെ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയര്‍മാനും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.