ഇന്ദിരാഗാന്ധിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം; പിന്‍‌വലിക്കുന്നു എന്ന് ശിവസേനാ നേതാവ്

single-img
16 January 2020

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുപ്രസിദ്ധ അധോലോക കുറ്റവാളി കരിം ലാലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിവാദ പരാമര്‍ശം പിന്‍വലിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വലിയ വിമര്‍ശനം നേരിട്ടതിനെത്തുടര്‍ന്നാണ് സഞ്ജയ് റാവത്ത് പരാമര്‍ശം പിന്‍വലിച്ചത്.

ഞാന്‍ നടത്തിയ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം നേരിട്ടുവെങ്കില്‍ അത് ഞാന്‍ പിന്‍വലിക്കുന്നുവെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. മുംബൈയിൽ പൊലീസ് കമ്മീഷണര്‍ ആരായിരിക്കണമെന്നും സംസ്ഥാനത്തിന്റെ സെക്രട്ടറിയറ്റില്‍ ഏതൊക്കെ ഉദ്യോഗസ്ഥര്‍ ഇരിക്കണമെന്നും അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹീമും ഛോട്ടാ ഷക്കീലും ശരദ് ഷെട്ടിയുമൊക്കെ തീരുമാനിച്ച കാലമുണ്ടായിരുന്നുവെന്നും സഞ്ജയ് റാവത്ത് ബുധനാഴ്ച പറഞ്ഞിരുന്നു.