നിര്‍ഭയ കേസ്:പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് നടപ്പാക്കുന്നതിന് കോടതിയുടെ സ്റ്റേ

single-img
16 January 2020

വളരെയധികം വിവാദമായ നിര്‍ഭയകേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷ ജനുവരി 22 ന് നടത്താനിരുന്നത് ദല്‍ഹി തീസ് ഹസാരി കോടതി സ്റ്റേ ചെയതു. പ്രതികളിൽ ഒരാളായ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി നല്‍കിയതിനെ തുടര്‍ന്നാണ് വധശിക്ഷ സ്റ്റേ ചെയ്തത്. മുൻപേതന്നെ കേസില്‍ വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാനാകില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ അറിയിച്ചിരുന്നു.

പ്രതികളിൽ ഒരാൾ ദയാഹർജി നല്‍കിയ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതി ദയാഹർജി പരിഗണിച്ച ശേഷം 14 ദിവസം സമയം പ്രതികള്‍ക്ക് ലഭിക്കും.അതേസമയം മുകേഷ് സിംഗ്, വിനയ് ശര്‍മ എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.