ബംഗളുരുവില്‍ മലയാളികളായ മുസ്ലിംവിദ്യാര്‍ത്ഥികള്‍ പാകിസ്താനികളെന്ന് ആരോപിച്ച് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

single-img
16 January 2020

ബെംഗളൂരു : അര്‍ധരാത്രി ചായക്കുടിക്കാന്‍ പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. എസ്.ജി. പാളയയിലെ അപ്പാര്‍ട്ട് മെന്റില്‍ താമസിക്കുന്ന 6 മലയാളി വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. രാത്രി ഒരു മണിയോടെ ചായക്കടയിലേക്ക് പോകാന്‍ ഇറങ്ങിയ ആദ്യത്തെ രണ്ടു പേരേ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.

ഈ അര്‍ദ്ധരാത്രിക്ക് നിങ്ങള്‍ എന്താണ് ഇവിടെ ചെയ്യുന്നതെന്ന് പെട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ചോദിക്കുകയായിരുന്നു, ബാല്‍ക്കണിയില്‍ നിന്നു സംഭവം കണ്ട ഇയാളുടെ സഹോദരന്‍ എന്താണ് പ്രശ്‌നമെന്ന് പോലീസിനോട് ആരാഞ്ഞു.മുസ്ലീം പേരു കണ്ടതോടെ നിങ്ങള്‍ പാകിസ്ഥാനില്‍ നിന്നാണോ എന്ന് പോലീസ് ചോദിച്ചതായി പറയുന്നു.എല്ലാവരുടേയും മൊബൈല്‍ പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു, ഒരാളില്‍ നിന്ന് ബലം പ്രയോഗിച്ച് എടുക്കുകയും ചെയ്തു.

മൊബൈല്‍ ചെക്ക് ചെയ്യാന്‍ താങ്കളുടെ കയ്യില്‍ വാറണ്ട് ഉണ്ടോ എന്ന് വിദ്യാര്‍ത്ഥികളിലൊരാള്‍ തിരിച്ച് ചോദിച്ചതോടെ സ്‌റ്റേഷനിലേക്ക് വന്നാല്‍ കാണിച്ചുതരാമെന്ന് പോലീസ് ദേഷ്യപ്പെടുകയായിരുന്നു. കൂടാതെ കൂടുതല്‍ പോലീസുകാരെ വിളിച്ചുവരുത്തി ഇവരെ നിര്‍ബന്ധിച്ച് പോലീസ് വാഹനത്തില്‍ കയറ്റി എസ്. ജി. പാളയ സറ്റേഷനില്‍ എത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ആയിരുന്നു. രാത്രി പുറത്തിറങ്ങില്ലെന്ന് എഴുതി വാങ്ങിയ ശേഷമാണ് ഇവരെ വിട്ടയച്ചതെന്നും റിപ്പോര്‍്ടടുണ്ട്.