ലോക്സഭ തെരഞ്ഞെടുപ്പ്: പ്രചാരണത്തിനായി ബിജെപി ചിലവാക്കിയത് 1264 കോടി

single-img
16 January 2020

രാജ്യത്ത് കഴിഞ്ഞ ഏപ്രില്‍ മെയ് മാസങ്ങളില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനും പിന്നീട് നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിനും ബിജെപി പ്രചാരണത്തിന് ചിലവഴിച്ച ആകെ തുക 1264 കോടി. മുൻപ് നടന്ന 2014 ലെ തെരഞ്ഞെടുപ്പിന് ചിവവഴിച്ചതിനേക്കാള്‍ 77 ശതമാനം കൂടുതലാണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകള്‍ പറയുന്നത്.

2014 തെരഞ്ഞെടുപ്പ് സമയം ബിജെപിയുടെ പ്രചാരണ ചിലവ് 714 കോടി ആയിരുന്നു. ഇക്കുറി 1078 കോടി ചിലവാക്കിയത് പാര്‍ട്ടിയുടെ പൊതു പ്രചാരണത്തിനാണെന്നും, 186.5 കോടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും, 6.33 ലക്ഷം മാധ്യമങ്ങളിലെ പരസ്യ ചിലവും, 46 ലക്ഷം പ്രചാരണ സാമഗ്രികള്‍ക്കും, 9.91 കോടി പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ചതിനും, 2.52 കോടി മറ്റ് ചിലവുകളും വന്നു എന്നാണ് പറയുന്നത്.

കണക്കുകൾപ്രകാരം പ്രതിപക്ഷമായ കോണ്‍ഗ്രസിന്‍റെ പ്രചാരണ ചിലവും കൂടിയിട്ടുണ്ട് 2014ല്‍ 516 കോടി പ്രചാരണത്തിന് ചിലവായ കോണ്‍ഗ്രസിന് 2019 ല്‍ എത്തുമ്പോള്‍ അത് 820 കോടിയാണ്.വിവിധ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് 755 കോടിയാണ് ബിജെ.പി ചെലവാക്കിയത്.

ഈ തുകയിൽ 175.68 കോടി താര പ്രചാരണങ്ങള്‍ക്കും 325 കോടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കും 25.40 കോടി പോസ്റ്റര്‍, കട്ടൗട്ട്, ബാനറുകള്‍ പോലെയുള്ള പ്രചാരണ സാധനങ്ങള്‍ക്കും 15.91 കോടി പൊതുയോഗങ്ങള്‍ക്കും 212.72 കോടി മറ്റിനങ്ങളിലു’മാണ് ചെലവാക്കിയിരിക്കുന്നത്.