കെപിസിസി പുന:സംഘടന ;ചര്‍ച്ച അലസിപ്പിരിഞ്ഞു, തീരുമാനം ഹൈക്കമാന്റിന് വിട്ടു

single-img
16 January 2020

തിരുവനന്തപുരം: കെപിസിസി പു:സംഘടന സംബന്ധിച്ച തീരുമാനമാകാതെ യോഗം പിരിഞ്ഞു. മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ അന്തിമധാരണയായില്ലെന്നാണ് സൂചന. ഇതേതുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കമാന്റിന് വിട്ടിട്ടുണ്ട്. എന്നാല്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താന്‍ പിന്മാറില്ലെന്ന് കൊടിക്കുന്നേല്‍ സുരേഷ് എംപി അറിയിച്ചു.

ഒരാള്‍ക്ക് ഒരു സ്ഥാനമെന്ന ധാരണയില്‍ ഉടക്കി നില്‍ക്കുകയാണ് കേരളത്തിലെ എ,ഐ ഗ്രൂപ്പുകള്‍. ഒരാള്‍ പാര്‍ട്ടിയില്‍ ഒരു സ്ഥാനം വഹിച്ചാല്‍ മതിയെന്ന ധാരണയാണ് മുല്ലപ്പള്ളിയുടേത്.