ടി പി പീതാംബരന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

single-img
16 January 2020

എന്‍സിപിയുടെ കേരളാ അധ്യക്ഷനായി ടിപി പീതാംബരനെ മുതിര്‍ന്ന നേതാവ് പ്രഫുല്‍പട്ടേലിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുത്തു. കേരളത്തില്‍ മാണി സി കാപ്പനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ട് വന്ന് എ കെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുകയോ അല്ലാത്തപക്ഷം ഇപ്പോള്‍ താല്‍ക്കാലിക അധ്യക്ഷനായ ടിപി പീതാംബരനെ തന്നെ അടുത്ത സംഘടനാ തെരഞ്ഞെടുപ്പ് വരെ തുടരാന്‍ അനുവദിക്കുക എന്നിങ്ങിനെയായിരുന്നു ഉണ്ടായിരുന്ന സാധ്യതകള്‍.

എന്‍സിപി സംസ്ഥാന അധ്യക്ഷനും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തീരുമാനിക്കേണ്ടിവന്നത്. ഇതോടൊപ്പം കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി എട്ടംഗ കോര്‍കമ്മിറ്റി കൂടി രൂപീകരിച്ചിട്ടുണ്ട്.