ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവർക്ക് ഇന്നു മുതൽ പണമടയ്ക്കാം

single-img
16 January 2020

ക​രി​പ്പൂ​ര്‍: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ച​വ​ര്‍​ക്ക്​ ഇന്നു മു​ത​ല്‍ പ​ണ​മ​ട​ക്കാം. ആ​ദ്യ​ഗ​ഡു​ 81,000 രൂ​പ ഫെ​ബ്രു​വ​രി 15ന്​​ മുമ്പും ര​ണ്ടാം​ഗ​ഡു 1,20,000 രൂ​പ മാ​ര്‍​ച്ച്‌​ 15ന്​ ​മു​മ്പുമാ​ണ്​ അടക്കേണ്ടത്.കേന്ദ്ര ഹജ്ജ് കമ്മറ്റിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ര​ണ്ട്​ ഗ​ഡു​ക്ക​ളും ഒ​രു​മി​ച്ച്‌​ അ​ട​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക്​ 2,01,000 രൂ​പ ഫെ​ബ്രു​വ​രി 15ന്​ ​മു​മ്പ് അ​ട​ക്കാ​നും സാ​ധി​ക്കും. ​ (www.hajcommittee.gov.in) മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി തു​ക അ​ട​ക്കാം. അ​ല്ലാ​ത്ത​വ​ര്‍​ക്ക്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ എ​സ്.​ബി.​െ​എ, യു.​ബി.​െ​എ ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ പ​ണ​മ​ട​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. ഇ​തി​നു​ള്ള പേ ​ഇ​ന്‍ സ്ലി​പ്പും കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി വെ​ബ്​​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ഒ​ന്നാം ഗ​ഡു പ​ണ​മ​ട​ച്ച ര​സീ​തി (ഹ​ജ്ജ്​ ക​മ്മി​റ്റി കോ​പ്പി), അ​സ്സ​ല്‍ പാ​സ്​​പോ​ര്‍​ട്ട്, മെ​ഡി​ക്ക​ല്‍ സ്ക്രീ​നി​ങ്​ ആ​ന്‍​ഡ്​​ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഫോ​ട്ടോ (ര​ണ്ട്​ കോ​പ്പി, വൈ​റ്റ് ബാ​ക്ക് ഗ്രൗ​ണ്ട്), നേ​ര​ത്തേ ഓ​ണ്‍​ലൈ​നി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ജ്ജ് അ​പേ​ക്ഷ​യു​ടെ ഒ​പ്പി​ട്ട കോ​പ്പി, പാ​സ്പോ​ര്‍​ട്ടി​​െന്‍റ പ​ക​ര്‍​പ്പ്, നേ​ര​ത്തെ അ​ട​ച്ച അ​പേ​ക്ഷ ഫീ​സാ​യ 300 രൂ​പ​യു​ടെ ര​സീ​തി, ക​വ​ര്‍​ഹെ​ഡി​​െന്‍റ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ്​​ബു​ക്ക്​ അ​ല്ലെ​ങ്കി​ല്‍ ​െച​ക്ക്​ ലീ​ഫി​​െന്‍റ പ​ക​ര്‍​പ്പ്​ എ​ന്നി​വ സ​ഹി​തം ക​രി​പ്പൂ​രി​ലെ ഹ​ജ്ജ്​ ഹൗ​സി​ല്‍ ഫെ​ബ്രു​വ​രി 15ന്​ ​മു​മ്ബ്​ സ​മ​ര്‍​പ്പി​ക്ക​ണം.

പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ച്​ വ​രെ സ്വീ​ക​രി​ക്കും. രേ​ഖ​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​യി ക​ണ്ണൂ​രി​ലും എ​റ​ണാ​കു​ള​ത്തും ഫെ​ബ്രു​വ​രി​യി​ല്‍ കു​റ​ച്ച്‌​ ദി​വ​സം ക്യാ​മ്ബ്​ ന​ട​ത്തും. തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
അ​വ​സാ​ന ഗ​ഡു വി​മാ​ന​ടി​ക്ക​റ്റ്, ഡോ​ള​ര്‍ നി​ര​ക്ക്, സൗ​ദി​യി​ലെ ചെ​ല​വു​ക​ള്‍ എ​ന്നി​വ നി​ശ്​​ച​യി​ച്ച​തി​ന്​ ശേ​ഷം പി​ന്നീ​ട്​ അ​റി​യി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്​: 0483 2710717, 2717571.