‘ചാര്‍ളി’യുടെ തമിഴ് റീമേക്കില്‍ നിന്ന് സായ് പല്ലവി പിന്മാറി; പകരം ശ്രദ്ധ ശ്രീനാഥ്‌

single-img
16 January 2020

ദുല്‍ഖര്‍, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും നേടിയ ചലച്ചിത്രമാണ് 2015ല്‍ പുറത്തിറങ്ങിയ ‘ചാര്‍ളി’. ഈ സിനിമ ‘മാര’ എന്ന ടൈറ്റിലില്‍ തമിഴിലേക്ക് റിമേക്ക് ചെയ്യുകയാണെന്നും ചിത്രത്തില്‍ നായകനായി മാധവനാണെത്തുന്നതെന്നും നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ ആദ്യ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞ രീതിയില്‍ നായിക കഥാപാത്രത്തെ സായ് പല്ലവി അവതരിപ്പിക്കില്ല.

സൂപ്പര്‍ ഹിറ്റായ ‘നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന അജിത്‌ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ശ്രദ്ധ ശ്രീനാഥാണ് മലയാളത്തില്‍ പാര്‍വതി അവതരിപ്പിച്ച ടെസ്സ എന്ന നായിക കഥാപാത്രമായി സായ് പല്ലവിക്ക് പകരം എത്തുന്നത്. ഇപ്പോള്‍ ഏറ്റെടുത്ത സിനിമകളിലെ ഡേറ്റിലെ പ്രശ്‌നങ്ങള്‍ കാരണമാണ് സായ് ചിത്രത്തില്‍ നിന്നും പിന്മാറിയത്. പ്രശസ്ത സംവിധായകന്‍ എ.എല്‍ വിജയ് ആണ് നേരത്തെ ചാര്‍ളിയുടെ റീമേക്ക് പ്രഖ്യാപിച്ചതെങ്കിലും തിരക്ക് കാരണം പിന്നീട് ദിലീപ് ചിത്രം ഏറ്റെടുക്കുകയായിരുന്നു.