ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ജയില്‍മോചിതനായി

single-img
16 January 2020

ദില്ലി: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി. ആസാദിനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകരാണ് തീഹാര്‍ ജയിലിന് മുന്നിലെത്തിയത്.പൗരത്വഭേദഗതിക്ക് എതിരെ ജമാമസ്ജിദിന് മുമ്പില്‍ ധര്‍ണ നടത്തിയ ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 26 ദിവസമായി അദേഹം തടവിലായിരിക്കെയാണ് ഇന്ന് ജയില്‍മോചിതനായത്. ഇന്നലെ അദേഹത്തിന് ദില്ലിയിലെ തീസ് ഹസാരെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

ഒരു മാസം ദല്‍ഹിയില്‍ പ്രവേശിക്കരുത് എന്നത് ഉള്‍പ്പെടെയുള്ള കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കവെ ദില്ലി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കാമിനി ലാവു നടത്തിയത്. ആസാദ് ജോര്‍ബാഗിലുള്ള കര്‍ബല മസ്ജിദില്‍ അല്‍പ്പസമയത്തിനകം എത്തും.