അബുദാബിയില്‍ വാഹനാപകടം; ആറ് പേര്‍ കൊല്ലപ്പെട്ടു

single-img
16 January 2020

അബുദാബിയിലെ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച അപകടത്തില്‍ യാത്രക്കാരായ ആറ് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍. പ്രദേശത്തെ അല്‍ റാഹ ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ആകെ19 പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ ആറരയോടെ ദുബായ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മുൻപിൽ പോയിരുന്ന വാഹനത്തെ ഇടിക്കുന്നത് ഒഴിവാക്കാന്‍ ട്രക്ക് ഡ്രൈവര്‍ വേഗം കുറച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രക്കിന്റെ മുന്നില്‍ പോയ വാഹനത്തിന്‍റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അറിയിച്ചു. നിലവിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു.