ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

single-img
15 January 2020

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന് പ്രതിഷേധത്തിനിടെയാണ് ചന്ദ്ര ശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി തീസ്ഹസാരി കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്.

ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതിനെതിരേ കോടതി രൂക്ഷ വിമര്‍ശനമഴിച്ചുവിട്ടിരുന്നു. ജുമാ മസ്ജിദില്‍ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച കോടതി ജുമാ മസ്ജിദ് എന്താണ് പാകിസ്താനിലാണോ?അവിടെയെന്താ പ്രതിഷേധിച്ചൂടെ? പ്രതിഷേധിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് അറിയില്ലേ? എന്നായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.

തീഹാര്‍ ജയിലില്‍ കഴിയുന്ന ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ജുമാ മസ്ജിദിന് സമീപത്തുള്ള ദരിയ ഗഞ്ചില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ആസാദിനെ അറസ്റ്റ് ചെയ്തത്. കലാപത്തിനും അക്രമത്തിനും ആസാദ് ആഹ്വാനം ചെയ്‌തെന്നാണ് പോലിസ് ഭാഷ്യം.