ഫാഷിസത്തിന് എതിരെ പ്രതികരിക്കേണ്ടത് തെരുവില്‍: ടീസ്റ്റ സെതല്‍വാദ്

single-img
15 January 2020

ഫാഷിസത്തെ പ്രതിരോധിക്കേണ്ടത് കോടതിയില്ല തെരുവിലാണെന്ന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. കോഴിക്കോട് നടന്ന ജനാധിപത്യ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ അഭിനന്ദിക്കുന്നുവെന്നും അവര്‍ അറിയിച്ചു.

എന്നാല്‍ തെരുവിലാണ് ഫാഷിസത്തിനെതിരെ പോരാടേണ്ടതെന്നും അവര്‍ വ്യക്തമാക്കി.പൗരത്വത്തിന്റെ അടിസ്ഥാനം മതമായി മാറുന്ന നിയമഭേദഗതിയിലും കേരളത്തില്‍ യുഎപിഎ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ടുകൊടുത്ത നടപടിയിലും സംഗമം പ്രതിഷേധിച്ചു.