യുഎപിഎ ചുമത്തുന്ന മുഖ്യമന്ത്രിക്കൊപ്പം പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധിക്കാനില്ല:ജോയ്മാത്യു

single-img
15 January 2020

കോഴിക്കോട്: മുഖ്യമന്ത്രിക്ക് ഒപ്പം പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധിക്കാനില്ലെന്ന് സംവിധായകന്‍ ജോയ് മാത്യു. അലനും താഹയ്ക്കും എതിരെ യുഎപിഎ ചുമത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധിക്കാനില്ല. അത്തരക്കാരുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസമില്ലെന്നും തന്റെ നിലപാട് അറിയിച്ചതായും ജോയ്മാത്യു വ്യക്തമാക്കി.

കോഴിക്കോട് നടന്ന ജനാധിപത്യ സംഗമത്തിലാണ് അദേഹം അഭിപ്രായം അറിയിച്ചത്. ‘ഓഷോയിലും മാര്‍ക്‌സിസത്തിലും മാവോയിലും ഒരാള്‍ക്ക് വിശ്വസിക്കാം. അതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയതിന് എന്താണ് ന്യായീകരണമുള്ളത്. ഒരു സാധാരണമലയാളിക്ക് വിശ്വസിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല.19 വയസുകാരനെ അഞ്ച് വര്‍ഷമായി പോലീസ് നിരീക്ഷിക്കുകയാണെന്ന് പറയുന്നു. ചായക്കുടിക്കാന്‍ പോയതിനല്ല അറസ്‌റഅറെന്ന് പറഞ്ഞ് പോലീസ് നടപടിയെ പിന്തുണക്കുന്ന മുഖ്യമന്ത്രിക്കൊപ്പം ചേര്‍ന്ന് പൗരത്വഭേദഗതിയ്ക്ക് എതിരെ സമരത്തിനില്ലെന്നും അദേഹം വ്യക്തമാക്കി.