പൗരത്വ ഭേദഗതി നിയമത്തിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി; മലേഷ്യയുടെ ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ

single-img
15 January 2020

ഇന്ത്യയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച മലേഷ്യന്‍ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ മലേഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യയുടെ പ്രതികാര നടപടി. മലേഷ്യയിൽ നിന്നുള്ള ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. പൗരത്വ നിയമത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് തന്റെ വ്യക്തമായ നിലപാട് രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യ വാണിജ്യരംഗത്ത് മലേഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.

മുൻപ് തന്നെ ഇന്ത്യ അവിടെ നിന്നുള്ള പാം ഓയില്‍ ഇറക്കുമതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിന്റെപിന്നാലെയാണ് ഇപ്പോൾ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് എന്താണ് എന്താണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണം, അവസാന 70 വര്‍ഷത്തോളമായി ഇന്ത്യയിലെ ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു.

ഒരു തികഞ്ഞ മതേതര രാജ്യമായ ഇന്ത്യ മുസ്‌ലിങ്ങള്‍ക്കെതിരെ ഇതുപോലുള്ള നിലപാട് സ്വീകരിക്കുന്നത് ദുഃഖകരമാണെന്നുമായിരുന്നു മേലഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.