കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി യോഗം ചേരുന്നു

single-img
15 January 2020

കേന്ദ്ര സർക്കാർ ഭരണഘടനയിൽ നിന്നും ആർട്ടിക്കിൾ 370 നീക്കം ചെയ്തതുമായി ബന്ധപ്പെട്ടുള്ള കാശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി യോഗം ഇന്ന് ചേരും. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ക്ലോസ്ഡ് ഡോര്‍ യോഗം ചേരുന്നത്.

ഇന്നത്തെ യോഗം ചേരുന്നത് ചൈനയുടെ ആവശ്യപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ യുഎന്‍ രക്ഷാ സമിതി ക്ലോസഡ് ഡോര്‍ യോഗം ചേരുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യത്തെ യോഗത്തില്‍ ഭൂരിപക്ഷം രാജ്യങ്ങളും എടുത്ത തീരുമാനം കാശ്മീര്‍ എന്നത് ഇന്ത്യയുടേയും പാകിസ്താന്റെയും ഉഭയകക്ഷി വിഷയമാണെന്നായിരുന്നു.