ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചു

single-img
15 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ജുമഅ മസ്ജിദില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചു. ജാമ്യ ഹർജി പരിഗണിച്ച ദൽഹി ഹൈക്കോടതിയാണ് വിധി പറഞ്ഞത്.

പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ ജുഡീഷ്യല്‍കസ്റ്റഡിയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമര്‍ശനവുമായി തിസ് ഹസാരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡോ. കാമിനി ലോ ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആസാദ് കലാപത്തിന് ആഹ്വാനം നടത്തിയെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചപ്പോഴായിരുന്നു ജഡ്ജി തെളിവ് ആവശ്യപ്പെട്ടതും പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ചതും.