ചര്‍ച്ച പരാജയം; അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ജനുവരി 31,ഫെബ്രുവരി 1 തീയതികളില്‍

single-img
15 January 2020

കൊല്‍ക്കത്ത: ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സംയുക്ത ബാങ്കിങ് യൂണിയന്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ സൂചനാ പണിമുടക്ക് നടത്തും.
ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
മാര്‍ച്ച് 11,12,13 തീയതികളിലും സൂചനാ പണിമുടക്ക് നടത്താന്‍ സംയുക്ത യൂണിയന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് ജീവനക്കാരുടെ തീരുമാനം.