താരസുന്ദരി ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് 32 കാരന്‍

single-img
14 January 2020

മുംബൈ: പ്രശസ്തതാരങ്ങളുടെ മാതാപിതാക്കളാണ് ,മക്കളാണ്, ഭാര്യയാണ്, ഭര്‍ത്താവാണ് എന്നെല്ലാം പറഞ്ഞ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നവര്‍ ഏറെയാണ്. അത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ആന്ധ്രാ സ്വദേശി സംഗീത് കുമാര്‍. ബോളിവുഡിലെ താരറാണി ഐശ്വര്യ റായിയുടെ മകനാണെന്നാണ് സംഗീതിന്റെ അവകാശവാദം. 2017 മുതല്‍ പല തവണ ഇയാള്‍ ഇക്കാര്യം ഉന്നയിച്ച് രംഗത്തുവന്നിരുന്നു.

ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും താന്‍ ജനിച്ചത് ലണ്ടനില്‍വെച്ച്‌ ഐ.വി.എഫ് വഴിയാണെന്നും സംഗീത് പറയുന്നു.
ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. അമ്മയ്ക്കൊപ്പം മുംബയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു. അതേസമയം സംഗീതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. അമിത ആരാധന മൂലം ഒരു നടിയെ പറ്റി അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് ആരാധക‌ര്‍ പറയുന്നു.

ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സംഗീത് പറയുന്നു. നേരത്തെയും സമാനമായ ആരോപണങ്ങള്‍ ഐശ്വര്യയ്‌ക്കെതിരെ വന്നിരുന്നെങ്കിലും നടിയോ കുടുംബമോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.