ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവം; ചിലരെ അറസ്റ്റ് ചെയ്തതായി ഇറാന്‍

single-img
14 January 2020

യാത്രക്കാര്‍ ഉള്‍പ്പെടെ 176 പേരുടെ മരണത്തിനിടയാക്കിയ ഉക്രൈന്‍ വിമാനാക്രമണത്തില്‍ അന്വേഷണ ഭാഗമായി ആദ്യ അറസ്റ്റ് നടത്തിയതായി ഇറാന്‍. സംഭവത്തെ പറ്റി അന്വേഷിക്കാന്‍ ഇറാന്‍ പ്രസിഡന്റ് പ്രത്യേക കോടതി സജ്ജീകരിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് നടന്നതായുള്ള വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. വിഷയത്തില്‍ അറസ്റ്റ് നടന്നതായി ഇറാന്‍ നീതിന്യായവകുപ്പ് വക്താവ് ഗാലാംഹോസെന്‍ ഇസ്മായിലി അറിയിച്ചതായാണ് ഇറാനില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

” ഉക്രൈന്‍ വിമാനം ആക്രമിക്കപ്പെട്ടതില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്
ഇതുവരെ ഏതാനും ആള്‍ക്കാരെ അറസ്റ്റു ചെയ്തിട്ടുണ്ട്.” അദ്ദേഹം പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇസ്മായിലി വെളിപ്പെടുത്തിയിട്ടില്ല.